ഒക്കലിൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന ഒരു യുവാവിനെ തിരക്കിയാണ് അക്രമി സംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ഒളിവിൽ പോയി. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കൊച്ചി: വീട്ടിൽ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കാലടി മറ്റൂർ, കല്ലുങ്ങൽ വീട്ടിൽ അലക്സ് ( 24), മറ്റൂർ ഐശ്വര്യ നഗറിൽ കൈതാരത്ത് വീട്ടിൽ അമോസ് ബാബു (27), ആൻ്റോപുരം പടയത്ത് കുടി വീട്ടിൽ അമൽ (27), ആൻ്റോപുരം പാലൈക്കപ്പാടം വീട്ടിൽ ബിബിൻ (30), ആൻ്റോപുരം പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവർ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
ഒക്കലിൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന ഒരു യുവാവിനെ തിരക്കിയാണ് അക്രമി സംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ഒളിവിൽ പോയി. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അലക്സ് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതിയാണ്. അമോസിന് കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി 4 കേസുകളുണ്ട്. അമലിനും, ബിപിനും പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുകളുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ക്രിമിനലുകൾക്കെതിരെയുള്ള നടപടിയാണ് ഓപ്പറേഷൻ സ്റ്റീൽ ബേർഡ്. കഴിഞ്ഞ മാർച്ചിൽ ആണ് ഓപ്പറേഷൻ ആരംഭിച്ചത്. ഇതുവരെ 30ഓളം ക്രിമിനുകൾക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒമാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.