മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 22 ന് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂർ സ്വദേശി 23 കാരൻ, മെയ് 19 ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയവരായ തിരൂരങ്ങാടി മമ്പുറം സ്വദേശി 49 കാരൻ, എടക്കര മൂത്തേടം സ്വദേശി 36 കാരൻ, മെയ് 17 ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയിൽ സ്വദേശി 25 കാരൻ, ബംഗളൂരുവിൽ നിന്ന് മെയ് 14 ന് നാട്ടിലെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി 52 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു.

ഇവർക്കു പുറമെ മെയ് 26 ന് കുവൈത്തിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയവരായ ഇടുക്കി മൂന്നാർ സൂര്യനെല്ലി ബി.എൽ റാം സ്വദേശി 28 കാരൻ, തൃശൂർ കൈപ്പമംഗലം - 19 സ്വദേശി 32 കാരൻ, തുരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പ് സ്വദേശി 40 കാരൻ, മെയ് 26 ന് അബുദബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി 22 കാരൻ എന്നിവർക്കും രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ താമസിക്കുന്ന എയർ ഇന്ത്യ ജീവനക്കാരിയായ പൂനെ സ്വദേശിനി 24 കാരിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ  വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.