കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മ‌മോർട്ടം നടത്തും. പൊലീസ് കേസെടുത്തു. ആശുപത്രികളിൽ സമീപ ദിവസങ്ങളിൽ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തും.