Asianet News MalayalamAsianet News Malayalam

ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

 മൂന്നു പേര്‍ സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്കും പരിക്ക്. ടൗൺ ഹാൾ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 9 നാണ് അപകടം. 

Five injured in bike accident
Author
Haripad, First Published Jan 9, 2019, 8:08 PM IST


ഹരിപ്പാട്: മൂന്നു പേര്‍ സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്കും പരിക്ക്. ടൗൺ ഹാൾ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 9 നാണ് അപകടം. മാധവ ജംഗ്ഷനിൽ നിന്നും വന്ന ബൈക്ക് വീയപുരം റോഡിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. 

'കാരിച്ചാൽ സ്വദേശികളായ സജു (22), വിമൽ (32), പ്രകാശ് (30), വെള്ളംകുളങ്ങര സ്വദേശികളായ മധു (47), ഭാര്യ ഉഷാകുമാരി (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സജുവിനെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മധുവും ഭാര്യയും ടൗൺ ഹാൾ ജംഗ്ഷനിൽ ചായക്കട നടത്തുകയാണ്. കടയടച്ച ശേഷം ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോകാനായി ടൗൺ ഹാൾ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുമ്പോൾ മാധവ ജംഗ്ഷനിൽ നിന്നും മൂന്നു പേർ കയറിയ ബൈക്ക് മധു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണാണ് അഞ്ച് പേര്‍ക്കും പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios