പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ടോൾ ജീവനക്കാരൻ ഹുസൈൻ നേരത്തെ പിടിയിലായിരുന്നു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് പിടിയില്‍. മുഖ്യപ്രതി ടോള്‍ ജീവനക്കാര ന്‍ ഹുസൈന്‍ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടത്താന്‍ സഹായിച്ച മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനി അഴിക്കല്‍ പാലക്കല്‍ യൂനസ് (37), പുതിയപുര യില്‍ ഉസ്മാന്‍ (62), ഏഴുകുടിക്കല്‍ യാസിര്‍ (49) എന്നിവരെയാണ് പൊന്നാനി സി.ഐ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലു ള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എന്‍ജിനീയര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. എസ്ഐ ആന്‍റോ ഫ്രാന്‍സിസ്, എസ്സിപിഒമാരായ നാസര്‍, രജിന്‍ എസ്. പ്രശാന്ത് കുമാര്‍, സി.പി.ഒ ഹരിപ്രസാദ്, ടി ജിന്‍ എന്നിവര്‍ ചേര്‍ന്ന അന്വേഷ ണ സംഘമാണ് പ്രതികളെ പിടികൂടിയത്.


