പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. 

കൊച്ചി: ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. 

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്. 

പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്. ഐ മാരായ അൽബിൻ സണ്ണി, പി.വി. എൽദോസ്, എസ്.സി.പി.ഒ ബേസിൽ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

Read also: കേരളത്തിൽ മാത്രമല്ല; മഴയിൽ മുങ്ങി ഉത്തരേന്ത്യയും, ​ഗുജറാത്തിൽ പ്രളയസമാന സാഹചര്യം, മൂന്നിടത്ത് ഓറഞ്ച് അലർട്ട്