അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടിരുന്നു. ദൃശ്യങ്ങൾ സഹിതം കുടുംബം പൊലീസിൽ പരാതി നൽകി

ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇവർ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങൾ വീട്ടുകാർ കണ്ടിരുന്നു. ദൃശ്യങ്ങൾ സഹിതം കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ദിവസം മുൻപ് മാത്രമാണ് ഇവർ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛൻ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാൻ തങ്കമ്മയെ ഏൽപ്പിക്കുകയായിരുന്നു. വീട്ടിൽ തിരികെയെത്തിയ ശേഷം അച്ഛൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോൾ തങ്കമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വീട്ടമ്മ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

പാലക്കാട്: ചിറ്റൂർ അഞ്ചാംമൈലിൽ വീട്ടമ്മയെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം മൈൽ സ്വദേശി ജ്യോതിയാണ് മരിച്ചത്. ഭർത്താവ് വീരമണിക്കായി കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം നടത്തുകയാണ്.