ആലപ്പുഴ മുഹമ്മയിൽ വേമ്പനാട്ട് കായലോരത്തെ പ്രളയത്തിന് ശമനമില്ല. രണ്ടായിരത്തോളം വീടുകളിലും ഇരുപത് സ്വകാര്യ റിസേർട്ടുകളും, പത്ത് സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും വെളളത്തിലാണ്. കായലോരത്ത് ഒരു കിലോമീറ്ററോളം ദൂരത്താണ് വെള്ളം കയറിയത്. വീടുകളിൽ മൂന്ന് അടിയോളം ജലനിരപ്പ് ഉയർന്നു.
ആലപ്പുഴ : ആലപ്പുഴ മുഹമ്മയിൽ വേമ്പനാട്ട് കായലോരത്തെ പ്രളയത്തിന് ശമനമില്ല. രണ്ടായിരത്തോളം വീടുകളിലും ഇരുപത് സ്വകാര്യ റിസേർട്ടുകളും, പത്ത് സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും വെളളത്തിലാണ്. കായലോരത്ത് ഒരു കിലോമീറ്ററോളം ദൂരത്താണ് വെള്ളം കയറിയത്. വീടുകളിൽ മൂന്ന് അടിയോളം ജലനിരപ്പ് ഉയർന്നു. മുഹമ്മ മറ്റത്തിൽ അപ്പച്ചന്റ വീട് തകർന്നു.
കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് വെള്ളം ഇരച്ച് കയറിയത്. വെള്ളത്തിലായ റിസോർട്ടുകൾ പൂട്ടി. മുഹമ്മ പി.വി.എം ഗ്രന്ഥശാലയിൽ വെള്ളം കയറി പുസതകങ്ങൾ നശിച്ചിരിക്കുകയാണ്. അപകടം ഴെിവാക്കാൻ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കായൽ തീരത്തുള്ളവരെ ചാര മംഗലം സംസ്കൃത സ്കൂൾ, ആര്യക്കര സ്കൂൾ, മദർ തെരേസ സ്കൂൾ. പള്ളിക്കുന്ന് ക്ഷേത്രം ഓഡിറ്റോറിയം എന്നിവടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
