മൂന്നാറിൽ മഴ കുറഞ്ഞെങ്കിലും വാഹന ഗതാഗതം പുനരാംരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞയറാഴ്ച രാവിലെ മുതൽ മൂന്നാറിലും പരിസരത്തും മഴ കുറവാണ്. എന്നാൽ കൊച്ചി-ധനുഷ് കോടി ദേശീയപാത, മൂന്നാർ- ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതകളിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞതിനാൽ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.  

ഇടുക്കി: മൂന്നാറിൽ മഴ കുറഞ്ഞെങ്കിലും വാഹന ഗതാഗതം പുനരാംരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞയറാഴ്ച രാവിലെ മുതൽ മൂന്നാറിലും പരിസരത്തും മഴ കുറവാണ്. എന്നാൽ കൊച്ചി-ധനുഷ് കോടി ദേശീയപാത, മൂന്നാർ- ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതകളിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞതിനാൽ വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. ഉടുമൽപ്പെട്ട പാതയിലെ മറയൂർ മുതൽ മുന്നാർവരെ മൂന്നിടങ്ങളിലാണ് മണ്ണിടിയുകയും പെരിയ വാരയ്ക്ക് സമീപം പാലം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. 

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അടിമാലി മുതൽ മൂന്നാർവരെ ഏഴ് ഇടങ്ങളിലാണ് മണ്ണിടിച്ചാൽ ഉണ്ടായിരിക്കുന്നത്. മൂന്നാറിലെ വിവിധ റിസോർട്ടുകളിൽ കുടുങ്ങിക്കിടന്ന സന്ദർശകരെ കമ്പനിയുടെ മലപ്പതകളിലൂടെ ജീപ്പുകളിൽ പുപ്പാറ വഴി തമിഴ്നാട്ടിലേക്ക് അധികൃതർ എത്തിച്ചിട്ടുണ്ടു. തിങ്കളാഴ്ചയോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. 

മഴ മാറിയതോടെ മൂന്നാറിൽ അടഞ്ഞുകിടന്ന കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടു്. മൂന്നാറിൽ സർക്കാരിന്റെ അനുമതിയില്ലാതെ നിർമ്മിച്ച പത്തോളം റിസോർട്ടുകൾ അടച്ചിട്ടിരിക്കുകയാണ്. റിസോർട്ടിന്റെ സമീപങ്ങളിൽ താമസിച്ചിരുന്നവരെ വിവിധ ക്യാബുകളിൽ പ്രവേശിപ്പിച്ചു. ജനവാസ മേഘലയിൽ നിർമ്മിച്ച കെട്ടിടങ്ങളാണ് പലതും അപകടം സൃഷ്ടിച്ചത്. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ഒറ്റപ്പെട്ട നിലയിലാണ്. 

ഇവിടുന്ന വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. മൂന്നാർ ടൗണിലും പരിസരത്തും മൊബൈൽ നെറ്റ് വർക്കും വൈദ്യുതിയും നിശ്ചലമായിട്ട് ദിവസങ്ങൾ കഴിഞ്ഞു. പമ്പുകളിൽ ഇന്ധനം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ്, റവന്യു ,ദേശീയ പാത അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നുണ്ട്. 3000 ത്തോളം പേരാണ് ശനിയാഴ്ചവരെ വിവിധ ക്യാബുകളിൽ ഉണ്ടായിരുന്നത്. മഴ കുറഞ്ഞതോടെ ഇവരിൽ പലരും വീടുകളിലേക്ക് മടങ്ങി.