ചൂടൻ വലയിലും താങ്ങു വലയിലും കുടുങ്ങിയത് ഏകദേശം 10000 ത്തിലധികം കിലോ മത്തി. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ് മത്തി ലഭിക്കുന്നത്

ആലപ്പുഴ: കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം. വലയിൽ നിന്ന് ലഭിച്ചത് ഒന്നേകാൽ ലക്ഷം രൂപയുടെ വലിയ നെയ് മത്തി. കായംകുളം വലിയഴീക്കൽ ഹാർബറിൽ നിന്ന് ഇന്ന് രാവിലെ പോയ ലൈലാൻഡ് വള്ളം പമ്പാവാസനാണ് വള്ളം നിറയെ മത്തി കിട്ടിയത്. 10 നോട്ടിക്കൽ മൈൽ ദൂരെ നിന്നാണ് മത്തി ലഭിച്ചത്. ചൂടൻ വലയിലും താങ്ങു വലയിലും കുടുങ്ങിയത് ഏകദേശം 10000 ത്തിലധികം കിലോ മത്തി. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ് മത്തി ലഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred