ആരെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും നിലവാരമില്ലാത്ത സമരങ്ങൾ നടത്തരുതെന്നും മന്ത്രി. 

കൊല്ലം: ആരോഗ്യ മന്ത്രിക്കെതിരായ സമരങ്ങളിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. യൂത്ത് കോൺഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്നും അപകടം ഉണ്ടാകുന്ന സമയത്ത്, അതിന്റെ പേരിൽ ധിക്കാരവും ഗുണ്ടായിസവും കാണിക്കുന്നത് ശരിയല്ലെന്നും ധനമന്ത്രി പ്രതികരിച്ചു. ജനങ്ങൾ അതിനെ നേരിടും. ഞങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ല. ആരെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും നിലവാരമില്ലാത്ത സമരങ്ങൾ നടത്തരുതെന്നും അദ്ദേഹം കൂടിച്ചേർത്തു.