ഇടുക്കി: തോട്ടം മേഖലയിലെ തൊഴിലാളി സംഘടനകളിലൊന്നായ സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ മൂന്നാറിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും സഹായകിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വച്ചാണ് തൊഴിലാളികള്‍ക്ക് ആദരം നല്‍കിയത്. 

ലോക്ക് ഡൗണ്‍ നാളുകളില്‍ എല്ലാവരും വീട്ടിലിരുന്നപ്പോഴും തെരുവിലിറങ്ങി നാടിനുവേണ്ടി അര്‍പ്പണബോധത്തോടെ ജോലി ചെയ്തതിന് അംഗീകാരമെന്ന നിലയിലായിരുന്നു ആദരം. മുന്‍ എംഎല്‍എയും എസ്.ഐ.പി.ഡബ്ല്യു യൂണിയന്‍ പ്രസിഡന്‍റുമായ എ കെ മണിയായിരുന്നു മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ചത്. 

ലോക്ക് ഡൗണ്‍ നാളുകളിലെ കൊവിഡ് ഭീഷണിയൊന്നും വകവയ്ക്കാതെ എന്നും വിശ്രമമില്ലാതെ പണിയെടുത്ത തൊഴിലാളികള്‍ മൂന്നാറിന്‍റെ ആദരമര്‍ഹിക്കുന്നുണ്ടെന്ന് എ കെ മണി പറഞ്ഞു. 

Read More: സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ റിസോര്‍ട്ടുകളില്‍ കോറന്‍റൈനിലാക്കണം: എ കെ മണി 

ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് സാമൂഹ്യ അകലം പാലിച്ചായിരുന്നു സഹായവിതരണം. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ഡി കുമാര്‍, മൂന്നാര്‍ മണ്ഡലം പ്രസിഡന്റ് സിന്താമുദീര്‍ മൈദീന്‍, മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പീറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Read More: കാട്ടുപോത്തിന്‍റെ വെട്ടേറ്റ് മൂന്നാറില്‍ ഏലം കര്‍ഷകന്‍ മരിച്ചു