Asianet News MalayalamAsianet News Malayalam

സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ റിസോര്‍ട്ടുകളില്‍ കോറന്‍റൈനിലാക്കണം: എ കെ മണി

വീടുകളില്‍ സുരക്ഷയൊരുക്കാതെ റിസോര്‍ട്ടുകളും കോട്ടേജുകളും കേന്ദ്രീകരിച്ച് കോറന്‍റൈനിലാക്കണമെന്ന് മുന്‍ എംഎല്‍എ എ കെ മണി

Resorts in Idukki need as Quarantine center says EX MLA A K Mani
Author
Idukki, First Published May 6, 2020, 12:31 PM IST

ഇടുക്കി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് വീടുകളില്‍ സുരക്ഷയൊരുക്കാതെ റിസോര്‍ട്ടുകളും കോട്ടേജുകളും കേന്ദ്രീകരിച്ച് കോറന്‍റൈനിലാക്കണമെന്ന് മുന്‍ എംഎല്‍എ എ കെ മണി. 

കമ്പനിയുടെ തോട്ടങ്ങളില്‍ ജോലിചെയ്യുന്നവര്‍ മൂന്ന് മുറിയുള്ള കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ ലയങ്ങളില്‍ പ്രവേശിച്ചാല്‍ രോഗം പടരുന്നതിന് ഇടയാക്കും. മാത്രമല്ല, എസ്റ്റേറ്റ് പൂര്‍ണമായി അടച്ചിടേണ്ടിവരും. ഇത്തരക്കാരെ താമസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ കണ്ടെത്തണമെന്ന് അദേഹം വ്യക്തമാക്കി.

Read more: ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെതിരെ ടിവിയില്‍ പ്രതികരിച്ചയാളുടെ വീട് ആക്രമിക്കപ്പെട്ടു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തോളം തോട്ടങ്ങള്‍ തുറന്നിരുന്നില്ല. ഇളവുകള്‍ ലഭിച്ചതോടെ കഴിഞ്ഞ ദിവസമാണ് തൊഴിലാളികള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എ കെ മണി ആവശ്യപ്പെട്ടു.

Read more: ലോക്ക് ഡൗണില്‍ ആളും കോളുമില്ല; നിശബ്‍ദമായി മൂന്നാര്‍

ഇടുക്കിയില്‍ നിലവില്‍ ഒരു കൊവിഡ് 19 രോഗിയാണുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ രോഗം പടരാതിരിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. 
 

Follow Us:
Download App:
  • android
  • ios