നിലമ്പൂർ: തന്റെ പാർലമെന്റ് മണ്ഡലത്തിൽ വിതരണം ചെയ്യാനായി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകൾ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തില്ലെന്ന് പരാതി. കാലപ്പഴക്കത്തെ തുടർന്ന് കിറ്റുകൾ നശിച്ചു. സംഭവം പുറത്തായതോടെ നിലമ്പൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. നിലമ്പൂരിൽ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി വിതരണം ചെയ്യാതെ ഗോഡൗണിൽ തള്ളി. പുഴുവരിച്ച് നശിച്ചത് 250ഓളം ഭക്ഷ്യ കിറ്റുകളാണ്.