ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്

എറണാകുളം: എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്. 

എല്ലാവര്‍ക്കും പാക്ക് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു ബിരിയാണി ചലഞ്ച്. ബിരിയാണി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഛര്‍ദിയും തലവേദനയുമടക്കമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് 50ഓളം പേര്‍ ചികിത്സ തേടിയത്.