ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു.
പത്തനംതിട്ട : മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും. 13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു. മുമ്പും ഹോസ്റ്റൽ ഭക്ഷണത്തിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. വിദ്യാർത്ഥികൾ ആശുപത്രിയിലായതോടെ ആരോഗ്യ വിഭാഗം കോളേജ് ഹോസ്റ്റലിൽ പരിശോധന നടത്തി. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് ശേഖരിച്ചു.
കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം, പിന്നിൽ സിപിഎമ്മെന്ന് ആരോപണം

