കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം ഉയര്‍ന്നത്. പരാതിക്ക് പിന്നാലെ കൊച്ചിയിൽ ഇൻസ്റ്റാമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.. പരിശോധനയിൽ, ഗോഡൗണിന് പിന്നിൽ ഭക്ഷ്യസാധനങ്ങൾ കുഴിച്ചു മൂടിയതായി കണ്ടെത്തി.
കൊച്ചി: കൊച്ചിയിലെ ഇൻസ്റ്റമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. പഴകിയ സാധനങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ദില്ലിക്ക് പിന്നാലെ കൊച്ചിയിലും ഇൻസ്റ്റാമാർട്ട് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത് എന്നാണ് ആരോപണം ഉയര്‍ന്നത്. പരാതിക്ക് പിന്നാലെ കൊച്ചിയിൽ ഇൻസ്റ്റാമാർട്ട് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഗോഡൗണിന് പിന്നിൽ ഭക്ഷ്യസാധനങ്ങൾ കുഴിച്ചു മൂടിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. പരിശോധനയില്‍ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

