തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കൊവിഡ് പരിശോധന സൗജന്യമായിരിക്കും. 

കണ്ണൂര്‍: കണ്ണൂരിൽ വാക്സീനെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് പരിശോധന സൗജന്യമായിരിക്കും. തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.