Asianet News MalayalamAsianet News Malayalam

രണ്ട് വര്‍ഷം മുമ്പ് ചെണ്ടയില്‍ മനസുടക്കി; ഇന്ന് ദേവിക്ക് മേളമൊരുക്കി വിദേശ വനിതയുടെ അരങ്ങേറ്റം

ദേവിക്ക് മുമ്പില്‍ മേളമൊരുക്കി വിദേശ വനിത.

foreign lady presents her drum program for the first time
Author
Thiruvananthapuram, First Published Feb 27, 2019, 6:11 PM IST

തിരുവനന്തപുരം: ദേവിക്ക് മുമ്പില്‍ മേളമൊരുക്കി വിദേശ വനിത. കോവളം ആവാടുതുറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനാണ് ഇംഗ്ലണ്ടുകാരി റ്റ്യൂസ് ഡേയുടെ മേളപ്പെരുമ അരങ്ങേറിയത്. ഇംഗ്ലണ്ട്കാരിയുടെ മേളപ്പെരുക്കം നാട്ടുകാരേയും ഞെട്ടിച്ചു.

രണ്ട് വർഷം മുൻപാണ് ഇവർ കോവളത്ത് എത്തിയത്. ക്ഷേത്രോത്സവത്തിനിടെയുള്ള കളം കാവലും ഇതിനോടൊപ്പമുള്ള ചെണ്ടത്താളവും മനസിലുടക്കി. പിന്നെ വേറൊന്നും ആലോചിച്ചില്ല ചെണ്ട പഠിക്കാൻ തന്നെ തീരുമാനിച്ചു. ഇവിടെ നിന്നും ഇലത്താളത്തിൽ തുടക്കം കുറിച്ച ശേഷം ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങി. അവിടെ മലയാളി കൂട്ടായ്മയിലെ ചെണ്ടക്കാരോടൊപ്പം പഠനം തുടർന്നു.

കുറച്ച് നാളുകൾക്കു ശേഷം കോവളത്തേയ്ക്കു മടങ്ങിയ ഇവർ ചെണ്ടവാദ്യ കലാകാരനായ സജുവിനെ പരിചയപ്പെടുകയും സജുവിന്‍റെ കീഴിൽ ചെണ്ട അഭ്യസിക്കുകയും ചെയ്തു. ഇപ്പോൾ കലാകാരന്മാരോടൊപ്പം ക്ഷേത്രത്തിൽ ചെണ്ട കൊട്ടി നാട്ടുകാരെ വിസ്മയിപ്പിക്കുകയും ചെയ്തു.


 

Follow Us:
Download App:
  • android
  • ios