Asianet News MalayalamAsianet News Malayalam

പെര്യയിലെ വനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയവര്‍ പിടിയില്‍

വനത്തില്‍ നിന്നും മരങ്ങളും ഓടയും മുറിച്ചുകടത്തിയ സംഘത്തെ വനപാലകര്‍ പിടികൂടി. പേര്യചപ്പാരം ആലക്കണ്ടി വീട്ടില്‍ ബാലന്‍ (47), മക്കളായ അനീഷ് (29), സുധീഷ് (26) എന്നിവരാണ് പിടിയിലായത്. 

Forest Department officials by Forest Department officials
Author
Kerala, First Published Apr 10, 2020, 11:55 PM IST

കല്‍പ്പറ്റ: വനത്തില്‍ നിന്നും മരങ്ങളും ഓടയും മുറിച്ചുകടത്തിയ സംഘത്തെ വനപാലകര്‍ പിടികൂടി. പേര്യചപ്പാരം ആലക്കണ്ടി വീട്ടില്‍ ബാലന്‍ (47), മക്കളായ അനീഷ് (29), സുധീഷ് (26) എന്നിവരാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് പേര്യ വനമേഖലയില്‍ നിന്നും മരങ്ങളും ഓടകളും  വെട്ടിക്കൊണ്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വ്യാഴാഴ്ച വൈകീട്ടോടെ പിടികൂടിയത്. 

1800 ഓടകളും, ചീരളം, വയനാവ്, മലയെടല എന്നീ മരങ്ങളുമാണ് ഇവര്‍ മുറിച്ചുകടത്തിയത്. മരം കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.ലോക് ഡൗണിന്റെ മറവില്‍ വനത്തിനകത്ത് നടക്കുന്ന, മരംമുറി, വ്യാജവാറ്റ്, മൃഗവേട്ട തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

വരയാല്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്എന്‍ രാജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറില്‍ സെബാസ്റ്റ്യന്‍, സജ്ന സത്യന്‍, ക്രിസ്റ്റലിന്‍ മേരി തോമസ്, ശരത് ചന്ദ്, കെആര്‍ രഹിത്ത്, വാച്ചര്‍മാരായ ഗോപാലന്‍, ഇബി വിഷ്ണു കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

Follow Us:
Download App:
  • android
  • ios