പാലക്കാട്: അട്ടപ്പാടി ചെമ്മണൂരിൽ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് പൂര്‍ണമായും നദിയില്‍ മുങ്ങിപ്പോയി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷർമിള, ഡ്രൈവർ ഉബൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. റെയ്ഞ്ച് ഓഫിസറിന്റെ നില അതീവ ഗുരുതരമാണ്. ഇവരെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. നേരിയ പൾസ് ഉണ്ടെങ്കിലും കണ്ണുകൾ പോലും ചലിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.