തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മീൻ നഗരസഭ പിടികൂടി. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണ മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പുലർച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മീൻ പിടികൂടിയത്.