ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി സുരക്ഷിതമായി മാറ്റി.
പാലാ:പെരുമ്പാമ്പിനെ പിടികൂടി യുഡിഎഫ് മുൻ കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പൻ. പാലാ മുണ്ടുപാലം വടക്കേതിൽ വിജയന്റെ വീടിന്റെ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സജി മഞ്ഞക്കടമ്പിൽ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി സുരക്ഷിതമായി മാറ്റി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

