1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കേരള ടൂറിസം വകുപ്പ് നവീകരിക്കുന്ന റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കൊരുമിച്ച് കൊച്ചിയുടെ സീൻ മാറ്റാം എന്നും പറഞ്ഞ മന്ത്രി റിയാസ്, ഒക്ടോബർ 19 ന് ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്നും വിവരിച്ചു. ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി.

റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ഫോർട്ട് കൊച്ചിയിൽ
റസ്റ്റ് ഹൗസ് ഒരുങ്ങി.. 
പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലും ആരംഭിക്കുകയാണ്. ഫോര്‍ട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിര്‍മ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളും നവീകരിക്കണമെന്ന സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. 
ഒക്ടോബർ 19 മുതൽ ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകും. 
നമുക്കൊരുമിച്ച് 
കൊച്ചിയുടെ സീൻ മാറ്റാം

ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളർ കുതിപ്പ്, ലോകത്തെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്റ്റ്, നഷ്ടം റിഹാനക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം