എടത്വാ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ആഹാരം പാകം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വഴപ്പറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ക്യാമ്പിൽ ആഹാരം പാകം ചെയ്യുമ്പോഴാണ് സംഭവം. കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

Read Also: കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നു; 450 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കൊവിഡ് കാലത്തെ കാലവര്‍ഷക്കെടുതി; മുൻകരുതലുണ്ടെന്ന് റവന്യു മന്ത്രി