പാറക്കുളത്തിൽ വെള്ളത്തിന് അടിയിൽ നിന്നാണ് ഇവ ലഭിച്ചത്. മീൻ പിടിക്കാനായി എത്തിയവർ പാറക്കുളത്തിൽ വല എറിഞ്ഞപ്പോൾ സ്ഫോടക വസ്തുക്കൾ വലയിൽ കുടുങ്ങുകയായിരുന്നു.
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ഓടയ്ക്കാലി മണ്ണൂർമോളത്ത് സ്വകാര്യ വ്യക്തി നടത്തിവന്ന ശേഷം പ്രവർത്തനം നിർത്തിവച്ച പാറമടയിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്ക് അടക്കമുള്ള സ്ഫോടക വസ്തു കണ്ടെടുത്തത്. പാറക്കുളത്തിൽ വെള്ളത്തിന് അടിയിൽ നിന്നാണ് ഇവ ലഭിച്ചത്. മീൻ പിടിക്കാനായി എത്തിയവർ പാറക്കുളത്തിൽ വല എറിഞ്ഞപ്പോൾ സ്ഫോടക വസ്തുക്കൾ വലയിൽ കുടുങ്ങുകയായിരുന്നു. കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരപിടിക്കുന്നതിനിടയിൽ മൂർഖൻ കടയ്ക്കുള്ളിൽ കുടുങ്ങി; ഒടുവിൽ വിഴുങ്ങിയ എലിയെ ഛർദിച്ചു