മൃഗശാലയ്ക്കുള്ളിൽ മരത്തിന് മുകളിലായി തുടരുകയാണ് കുരങ്ങ്. രാവിലെ ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ മരത്തിന് മുകളിലായി തുടരുകയാണ് കുരങ്ങ്. രാവിലെ ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടെത്തിയത്. പ്രകോപനമൊന്നും ഉണ്ടാക്കാതെ കുരങ്ങ് തനിയേ താഴെ ഇറങ്ങിവരുന്നത് വരെ കാത്തിരിക്കാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.

കുരങ്ങ് അക്രമകാരിയല്ലെന്നും ആശങ്ക വേണ്ടെന്നും മൃഗശാല ഡയറക്ടർ വ്യക്തമാക്കി. അതേസമയം, കുരങ്ങിനെ തുറന്ന് വിട്ടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മൃഗശാല ഡയറക്ടർ അബു ശിവദാസ് പ്രതികരിച്ചു. ഇന്നലെ വൈകീട്ടാണ് മൂന്ന് വയസ്സുള്ള പെൺ കുരങ്ങ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്.

(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )

Also Read: പടയപ്പ വീണ്ടും! 'പിള്ളയാറപ്പാ ഒന്നും സെഞ്ചിടാതെ' എന്ന് അപേക്ഷിച്ച് ട്രാക്ടർ ഡ്രൈവ‍ർ, നശിപ്പിക്കാതെ മടക്കം

വീഡിയോ കാണാം:

<YouTube video player