എടത്വാ: ലോക്ക്ഡൌണ്‍ കാലത്ത് മീനിനെ പിടിക്കാന്‍ വച്ച കൂട്ടില്‍ കയറിയത് പെരുമ്പാമ്പ്. ആലപ്പുഴ എടത്വായിലാണ് സംഭവം. എടത്വാ പാണ്ടങ്കരി മുപ്പത്തിനാലില്‍ പാലത്തിന് സമീപത്ത് തോട്ടില്‍ മീന്‍ പിടിക്കാനായി ഇട്ടിരുന്ന കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. എട്ടടിയോളം വരുന്ന പാമ്പിനെ കണ്ട് ഭയന്ന നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എടത്വാ എസ് ഐ സിസില്‍ രാജ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രജീഷ് ചക്കുളം സ്ഥത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫീസിന് കൈമാറി. 

3 മീറ്റർ നീളവും 24 കിലോ തൂക്കവും; ലോക്ക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി തുറന്നപ്പോള്‍ കണ്ടത് അടയിരിക്കുന്ന പാമ്പിനെ

ലോക്ക്ഡൌണ്‍ ലംഘിച്ച് വീട്ടിലെത്തിയ 'അതിഥി'യെ കയ്യിലെടുത്ത് പ്രവീണ; അനുകരിക്കരുതെന്ന് മുന്നറിയിപ്പും

ലോക്ക് ഡൗണിനിടെ മൂർഖനെ കുപ്പിയിൽ 'ലോക്കാക്കി' ബൈക്ക് യാത്രികൻ, വളഞ്ഞ് പൊലീസ്, പിന്നാലെ കൗതുകം

ജ്യോതിക പരാമര്‍ശിച്ച ആശുപത്രിയില്‍ നിന്നും പിടികൂടിയത് 11 പാമ്പുകളെ.!