Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ യുവാവിന്റെ ആത്മഹത്യ: അയല്‍വാസികളടക്കം നാലുപേര്‍ക്ക് തടവുശിക്ഷ

ഒന്നാംപ്രതിയായ രാജുവിന് ഒരുവര്‍ഷ തടവും മറ്റുള്ളവര്‍ക്ക് രണ്ടുമാസംവീതം തടവുമാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ്കുമാര്‍ ശിക്ഷവിധിച്ചത്.

Four accuse  sentenced to imprisonment for youths suicide in wayanad
Author
Wayanad, First Published Jan 2, 2020, 6:20 PM IST

കല്‍പ്പറ്റ: യുവാവ് ആത്മഹത്യചെയ്ത കേസില്‍ അയല്‍വാസികളടക്കമുള്ള നാല് പേര്‍ക്ക് തടവ് ശിക്ഷ. മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയില്‍ ബിജുമോന്‍ (42) ആത്മഹത്യചെയ്ത കേസിലാണ് അയല്‍വാസികളായ അരയഞ്ചേരി കാലായില്‍ വീട്ടിലെ സഹോദരന്മാരായ രാജു (57), സണ്ണി (53), ബെന്നി (49), ഇവരുടെ സുഹൃത്ത് വാളവയല്‍ തുരുത്തിയില്‍ തങ്കച്ചന്‍ (51) എന്നിരെ കോടതി ശിക്ഷിച്ചത്.

ഒന്നാംപ്രതിയായ രാജുവിന് ഒരുവര്‍ഷ തടവും മറ്റുള്ളവര്‍ക്ക് രണ്ടുമാസംവീതം തടവുമാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ്കുമാര്‍ ശിക്ഷവിധിച്ചത്. 2016 ഏപ്രില്‍ 20നാണ് ബിജുമോനെ മാനന്തവാടിയിലെ സ്വകാര്യലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

പ്രതികളുടെ മര്‍ദനമേറ്റതായും ഇതിലുള്ള വിഷമത്താലാണ് അത്മഹത്യചെയ്തതെന്നും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. മീനങ്ങാടി പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios