കാണാതായവരിൽ ഒരു കുട്ടി വീട്ടിൽ എത്തിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു

തിരുവനന്തപുരം: ഡോൺ ബോസ്കോ സ്കൂളിൽ നിന്നും നാല് കുട്ടികൾ ചാടി രക്ഷപ്പെട്ടു. ശുചിമുറിയുടെ ഗ്രില്ലുകൾ പൊളിച്ചാണ് മൂന്ന് പേരും രക്ഷപ്പെട്ടത്. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസിലിംഗിന് വേണ്ടി കൈമാറിയ കുട്ടികളാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. കാണാതായവരിൽ ഒരു കുട്ടി വീട്ടിൽ എത്തിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു. മറ്റ് കുട്ടികളെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ടെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.