എക്സൈസ് വിജിലൻസിന്റെ പരിശോധനയിൽ ഓഫീസിൽ നിന്നും കണക്കിൽപെടാത്ത പണം പിടികൂടിയിരുന്നു.

ഇടുക്കി : കുമളി ചെക്ക് പോസ്റ്റിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് വിജിലൻസിന്റെ പരിശോധനയിൽ ഓഫീസിൽ നിന്നും കണക്കിൽപെടാത്ത പണം പിടികൂടിയിരുന്നു. അനധികൃത പണപ്പിരിവ് സ്ഥിരമായി നടക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷനറാണ് നാല് പേരെയും സസ്പെൻഡ് ചെയ്തത്. 

കൊവിഡ് കേസുകളിലെ വര്‍ധന; താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി