ചേർത്തല: ചേര്‍ത്തലയില്‍ തെരുവ് പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. പള്ളിപ്പുറം കൊടും കാളി ക്ഷേത്രത്തിന് സമീപത്തുള്ളവരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.

നായയുടെ ആക്രമണത്തില്‍ കൈകൾക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ പള്ളിപ്പുറം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ വേലിക്കകത്ത് വീട്ടിൽ രാജു (45), അഴിക്കടവിൽ അനീഷ് (44), കടുത്തിച്ചിറയിൽ ആദർശ് (10), ഭൈമി (82)  ചേർത്തല ഗവർമെന്റ് താലൂക്കാശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.