ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു
പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നീ വരാണ് മരിച്ചത്. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ ഉണ്ടായത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
Add Asianetnews as a Preferred Source

