കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. അടിവാരം കുട്ടവശേരി ഷാലി ജോസഫിന്‍റെ വീട്ടിൽ നിന്നാണ് കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയത്.

കോഴിക്കോട്: കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. അടിവാരം കുട്ടവശേരി ഷാലി ജോസഫിന്‍റെ വീട്ടിൽ നിന്നാണ് കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയത്. ഷാലി ജോസഫ്, വർഗീസ് ജോസഫ്, ഗിരീഷ്, കേട്ടാടൻകണ്ടിയിൽ ഭാസ്ക്കരൻ എന്നിവരാണ് പിടിയിലായത്. 

അടിവാരം സ്വദേശി നസീർ, ചെമ്പുകടവ് സ്വദേശി മോഹനൻ എന്നിവരെ പിടികൂടാനുണ്ട്. താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി. അബ്ദുൽ ലത്തീഫിന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ പി അബ്ദുൽ ഗഫൂർ, കെ പ്രകാശ്, കെ സജീവ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.