Asianet News MalayalamAsianet News Malayalam

നിർത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിൽ കാറിടിച്ചു; നാലുപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കാർ  റോഡിന്‍റെ വലതുഭാഗത്തേക്ക് മാറി നിർത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നു

four people injured after car hit van
Author
Mannar, First Published Mar 21, 2019, 9:30 PM IST

മാന്നാർ : സംസ്ഥാനപാതയിൽ മാന്നാർ കൊറ്റാർകാവ് ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന പിക്ക്അപ്പ് വാനിൽ കാറിടിച്ച് തല കീഴായ് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാർ  റോഡിന്‍റെ വലതുഭാഗത്തേക്ക് മാറി നിർത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നു. ചെട്ടികുളങ്ങര വടക്ക് ചെറുകര തെക്കേതിൽ ബാബുജോർജ്ജ് (53), ഗീവർഗ്ഗീസ് ജോർജ്ജ് (53), ലീലാമ്മ ബാബു, ജോബിൻബാബു എന്നിവർക്കാണ് പരിക്കേറ്റത്. 

കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം. കോട്ടയത്ത് കല്യാണത്തിന് പങ്കെടുത്തശേഷം ചെട്ടികുളങ്ങരയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിന്‍റെ വലതുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ കാറ് ഇടിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios