Asianet News MalayalamAsianet News Malayalam

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു; 4 യുവാക്കൾക്ക് പരിക്ക്

പരിക്കേറ്റ നാല് പേരെയും തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

four people were injured national highway car accident
Author
First Published May 26, 2024, 3:46 PM IST

നാട്ടിക: തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോട് കൂടി ആയിരുന്നു അപകടം ഉണ്ടായത്. തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios