പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് സ്വകാര്യ ബസ്റ്റാന്റിനുള്ളിലെ കട മുറികള്‍ക്ക് തീ പിടിച്ചു. മൂന്നു നിലകളുള്ള യുണൈറ്റഡ് ബില്‍ഡിംഗിലെ ഗ്രൗണ്ട് ഫ്‌ളോറിലെ നാല് കടമുറികള്‍ക്കാണ് തീ പിടിച്ചത്. ചെരുപ്പ്, മെത്തകള്‍, തലയണകള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഇരുമ്പ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് തീ പിടിച്ചത്. 

കോട്ടയം നിലയത്തിലെ വിവിധ നിലയങ്ങളില്‍ നിന്നുള്ള പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആദ്യം കോട്ടയം നിലയത്തിലെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തുകയും തീയുടെയും പുകയുടെയും വ്യാപ്തി വലുതായതിനാല്‍ മറ്റ് നിലയങ്ങളില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം, കടുത്തുരുത്തി നിലയങ്ങളില്‍ നിന്ന് മൂന്ന് യൂണിറ്റും വൈക്കം നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റും പാലാ, പാമ്പാടി നിലയങ്ങളില്‍ നിന്ന് ഓരോ യൂണിറ്റുകളും തീ അണക്കുന്നതില്‍ പങ്കാളികളായി. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും വലിയ ദുരന്തം ഒഴിവാക്കാനും സാധിച്ചത്. 

കടല്‍ തീരത്ത് കാര്‍ തല കീഴായി മറിഞ്ഞത് മൂന്ന് തവണ, വായുവിലേക്ക് ഡ്രൈവര്‍; അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ

YouTube video player