വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു

ഇടുക്കി: കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. 

വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു

പാലക്കാട്/പത്തനംതിട്ട: പാലക്കാടും പത്തനംതിട്ടയിലും വാഹനാപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. പാലക്കാട് മലമ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മലമ്പുഴ അയ്യപ്പൻപൊറ്റ സ്വദേശി കുര്യാക്കോസ് കുര്യൻ (54) ആണ് മരിച്ചത്. 

അയ്യപ്പൻപൊറ്റയിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും എലിവാലിലേക്ക് പോകുകയായിരുന്നു ബസും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. 

പത്തനംതിട്ട എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂര്‍ സ്വദേശി ആദര്‍ശ് (20) ആണ് മരിച്ചത്. പന്തളം മെഡിക്കൽ മിഷൻ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്.

Also Read:- മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo