കുട്ടി കാൽ തെറ്റി ട്രാക്കിനിടയിലേക്ക് വീഴുകയായിരുന്നു. റിയശ്രീക്ക് ​ഗുരുതരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. 

തിരുവനന്തപുരം: ട്രെയിനിറങ്ങുന്നതിനിടെ (Train) കാൽതെറ്റി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ നാലുവയസ്സുകാരിയെ രക്ഷിച്ച് റെയിൽവെ പൊലീസ് (Railway Police). മധുര – പുനലൂർ പാസഞ്ചറിൽ മധുരയിൽ നിന്നു വർക്കല കാണാനെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന നാല് വയസ്സുകാരി റിയശ്രീ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി കാൽ തെറ്റി ട്രാക്കിനിടയിലേക്ക് വീഴുകയായിരുന്നു. റിയശ്രീക്ക് ​ഗുരുതരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. തമിഴ്നാട് സ്വദേശികളായ സെൽവകുമാറിന്റെയും രേമുഖിയുടെയും മകളാണ് റിയശ്രീ. 

സംഭവം അറിഞ്ഞയുടനെ ഓടിയെത്തിയ റെയിൽവേ പൊലീസ് ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളുടെ നിലവിളി കേട്ടാണ് പൊലീസ് ഓടിയെത്തിയത്. പൊലീസുകാ‍ർ തന്നെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മൂക്കിന് ചെറിയ പരിക്കുണ്ട്. പൊലീസ് ഓഫീസ‍ർമാർക്കൊപ്പം സ്റ്റേഷൻ മാനേജരും സ്റ്റാഫും രക്ഷാദൗത്യത്തിനെത്തി. 

അറിയുമോ? സ്ലിപ്പ് ആകാതിരിക്കാൻ ട്രെയിന്‍ ചക്രങ്ങൾക്കുമുന്നിൽ മണൽ വിതറും!

മ്മളില്‍ ഭൂരഭാഗം പേരും ട്രെയിനില്‍ (Train) ഒരുതവണ എങ്കിലും യാത്ര ചെയ്‍തവരായിരിക്കും. ട്രെയിന്‍ കാണാത്തവരും കുറവായിരിക്കും. എന്നാല്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളത്തില്‍ നിന്നും സ്ലിപ്പാകാതിരിക്കാന്‍ ചക്രങ്ങള്‍ക്ക് മുന്നില്‍ മണല്‍ വിതാറാറുണ്ട് എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കുന്നുണ്ടാകും. വെറുത പറയുന്നതാണെന്ന തോന്നലില്‍ ആയിരിക്കും ചിലര്‍. എന്നാല്‍ സംഗതി സത്യമാണ്. ശാസ്‍ത്ര പ്രചാരകനായ ബൈജു രാജ് (Baiju Raj) എന്ന ആളുടെ ഫേസ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ് ഇതിന് പിന്നിലെ രഹസ്യം വ്യക്തമാക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരങ്ങള്‍ ഷെയറും കമന്‍റും ചെയ്‍ത ആ പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ. 

ട്രെയിൻ കാണാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ.. എൻജിൻ സ്ലിപ്പ് ആവാതിരിക്കാൻ ചക്രങ്ങൾക്കുമുന്നിൽ മണൽ വിതറുന്നുണ്ട് എന്ന് എത്രപേർക്കറിയാം. തമാശ അല്ല. ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ. അതിനാൽ.. ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും.

ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും. അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്‍ത് മണൽ വിതറാനും കഴിയും.