വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തിയതോടെ ഇവർക്കുള്ള ജ്യൂസും വെള്ളവുമായി ലിഫ്റ്റിൽ കയറിയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം: മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഞായറാഴ്ചയാണ് സംഭവം. ഇന്നലസെ ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ടോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ് തകർന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഓഡിറ്റോറിയത്തിന്‍റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽനിന്ന് ഭക്ഷണവും മറ്റും ലിഫ്റ്റിൽ താഴേക്ക് ഇറക്കുകയാണ് പതിവ്. വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തിയതോടെ ഇവർക്കുള്ള ജ്യൂസും വെള്ളവുമായി ലിഫ്റ്റിൽ കയരിയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. ലിഫ്റ്റ് കമ്പിപൊട്ടി താഴേക്ക് വീഴുകയായിരുന്നു വീഴുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന വലിയപീടിക്കൽ മുഹമ്മദ് സഹിം (25), സഫ്വാൻ (26), നൗഷാദ് (40), ചുരക്കുന്നൻ നഫിഫ് (24) എന്നിവർക്കാണ് പരിക്കേറ്റത്. 

പരിക്കേറ്റവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് പൊട്ടിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വരികയാണെന്നും ഓഡിറ്റോറിയം ഉടമസ്ഥനെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Read More :  ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്‍റെ പുതിയ ഗേറ്റിൽ ഒരു യുവാവ്, സംശയം തോന്നി പൊക്കി; കിട്ടിയത് 12.5 കിലോ കഞ്ചാവ്!