തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗജന്യ പരിശോധനകളും രജിസ്‌ട്രേഷനും പരിശോധനയുടെ ഭാഗമായി കോൾപോസ്കോപി, പാപ്സ്മിയർ എന്നീ നിർണയ പരിശോധനകൾ സൗജന്യമായിരിക്കും.

തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17-ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) സൗജന്യ കാൻസർ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാവുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗജന്യ പരിശോധനകളും രജിസ്‌ട്രേഷനുംപരിശോധനയുടെ ഭാഗമായി കോൾപോസ്കോപി, പാപ്സ്മിയർ എന്നീ നിർണയ പരിശോധനകൾ സൗജന്യമായിരിക്കും. കൂടാതെ, ആവശ്യമുള്ളവർക്ക് എച്ച്.പി.വി. പരിശോധനയും സൗജന്യമായി നടത്താം.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 0471-2522299 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കായിരിക്കും പരിശോധനയിൽ മുൻഗണന ലഭിക്കുക.