Asianet News MalayalamAsianet News Malayalam

ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍; മാലിന്യവിമുക്തിക്കായി പുത്തന്‍ പദ്ധതിയുമായി മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍

വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ആദ്യ ഘട്ടത്തിന്‍റെ ലക്ഷ്യം

Friday for future for waste management in  little flower school munnar
Author
Munnar, First Published Sep 25, 2019, 3:47 PM IST

ഇടുക്കി: പരിസ്ഥിതിയെ മാലിന്യവിമുക്തമാക്കാന്‍ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ പദ്ധതിയൊരുക്കി മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍. പരിസ്ഥിതിയെ മാലിന്യവിമുക്തമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന് പദ്ധതി സ്‌കൂള്‍ പ്രസിപ്പിള്‍ റോസില്‍ തോമസും അധ്യാപകരും നടപ്പിലാക്കുന്നത്.

പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായില്ലാതാക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയാണ് ഇത്തരം പദ്ധതിക്ക് തുടക്കമിടാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും പിന്നീട് സമൂഹത്തില്‍ പ്രാബല്യമാക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. ഏഴ് ദിവസത്തെ പരിപാടികളില്‍ ആദ്യ ദിവസം വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ഒരു വൃക്ഷത്തെ എന്ന ചാലഞ്ചും, രണ്ടാം ദിവസം പ്ലക്കാര്‍ഡുകളുമായി നാട്ടുകാരില്‍ സന്ദേശം എത്തിക്കുന്നതിന് റാലിയും നടത്തി. വ്യാഴാഴ്ച പരിപാടികള്‍ സമാപിക്കും.

"


 

Follow Us:
Download App:
  • android
  • ios