ചവറ കെഎംഎംഎല്ലിൽ നിന്ന് ദ്രാവകം ചോർന്നു, പിന്നാലെ പുക പടർന്നു; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം
പുക ശ്വസിച്ച് സമീപത്ത് താമസിക്കുന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: ചവറ കെഎംഎംഎല്ലിൽ ദ്രാവകം ചോർന്നു. വൈകിട്ട് 6 മണിയോടെയാണ് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് ചോർന്നത്. ദ്രാവക ചോർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് പുക പടർന്നത് പരിഭ്രാന്തി പരത്തി. പുക ശ്വസിച്ച് സമീപത്ത് താമസിക്കുന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ ചോർച്ച അടച്ച് പ്രശ്നം പരിഹരിച്ചു.