Asianet News MalayalamAsianet News Malayalam

വീരമൃത്യു വരിച്ച മലയാളി ജവാന്‍ സജുവിന്‍റെ മൃതദേഹം രാത്രി എത്തിക്കും; സംസ്കാരം നാളെ

മുഖ്യമന്ത്രിയ്ക്കു വേണ്ടി ആർ ഡി ഒയാണ് റീത്ത് സമർപ്പിക്കുക. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാർ എം ബാബു റീത്ത് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച് ആചാരപ്രകാരം സംസ്കരിക്കും

funeral of malayali soldier killed in encounter with-maoists in chhattisgarh
Author
India, First Published Jun 29, 2019, 9:36 PM IST

ഇടുക്കി: ഛത്തീസ്‌ഗഢില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്‍റെ മൃതദേഹം ഇന്ന്  രാത്രി 11 ന് ജവാന്‍റെ വസതിയിൽ എത്തിക്കും. സി ആർ പി എഫ് സംഘത്തിൽ നിന്ന് ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറും.

നാളെ രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിയ്ക്കു വേണ്ടി ആർ ഡി ഒയാണ് റീത്ത് സമർപ്പിക്കുക. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാർ എം ബാബു റീത്ത് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച് ആചാരപ്രകാരം സംസ്കരിക്കും.

സി ആർ പി എഫ് ബാംഗ്ലൂർ ഐ ജി ഗിരി പ്രസാദ്, ഡി ഐ ജി മാത്യു എ ജോൺ, ഡെപ്യൂട്ടി കമാണ്ടന്‍റ് അജിത് പി ബാബു, കണ്ണൂർ ഡി ഐ ജി എം ജെ വിജയ് എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. ജില്ലാ കലക്ടർ എച്ച് ദിനേശൻ ജവാന്‍റെ  വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios