Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പുത്തൻപള്ളി ഖബർസ്ഥാനിൽ
 കൊവിഡ് മാനദണ്ധ പ്രകാരമായിരുന്നു സംസ്കാരം.

funeral of the Poonthura resident  died due to Covid  completed
Author
Kerala, First Published Jul 11, 2020, 5:52 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പുത്തൻപള്ളി ഖബർസ്ഥാനിൽ
 കൊവിഡ് മാനദണ്ധ പ്രകാരമായിരുന്നു സംസ്കാരം.

അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയിൽ ഇന്നലെയാണ് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മാണിക്യവിളാകം സ്വദേശിയായെ സെയ്ഫുദ്ദീനായിരുന്നു മരിച്ചത്. 63 വയസായിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. 

പ്രമേഹ, വൃക്കരോഗബാധിതനായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 

ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങലുടെ എണ്ണം 28 ആയി. സൂപ്പർ സ്പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാ‍ർഡുകളിൽ ഇന്ന് 102 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. 

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി മേഖലകളിൽ മാത്രം 233 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് പൂന്തുറയിൽ നാട്ടുകാർ ഇന്നലെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൂന്തുറയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Follow Us:
Download App:
  • android
  • ios