മുള്ളൻ ചക്കയോട് രൂപ സാദൃശ്യം ഉള്ള ഇവ കീറിമുറിച്ചാൽ കൊക്കോ കായ പോലെ തോന്നും. ഉള്ളിൽ കടും ചുവപ്പ് നിറം, ഇതാണ് കഴിക്കേണ്ടത്. ഉള്ളിലെ വിത്തിൽ നിന്നും പൾപ്പ് പോലെ വേർതിരിച്ചു ജ്യൂസ് ആക്കിയാണ് സേവികേണ്ടത്. സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം വയ്ക്കുന്ന എണ്ണകൾ, വൈറ്റമിൻ ഔഷധം എന്നിവയ്ക്കെല്ലാം ഗാഗ് ഫലം ഉപയോഗിക്കും.

തിരുവനന്തപുരം: പറുദീസയിലെ കനി എന്നുപേരുള്ള ഗാഗ് ഫ്രൂട്ട് ഇങ്ങ് തിരുവനന്തപുരം ജില്ലയിലെ ബിനീപ് കുന്നറിന്റെ ഊരൂട്ടമ്പലം നയനം വീട്ടിൽ നിൽക്കുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്. ചെറുതും വലുതും വിളവെടുക്കാറായതുമായ പരുവത്തിൽ വർണ്ണത്തിൽ ആണ് ഇവ ഞാന്നു കിടക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഇവ അടുത്ത കാലത്താണ് കേരളത്തിൽ കണ്ടു തുടങ്ങിയത്. ഇത്തരം പഴങ്ങളോട് കൗതുകമുള്ള ബിനീത്‌ ചാലക്കുടിയിൽ ഒരു സുഹൃത്തിൽ നിന്ന് വാങ്ങിയെത്തിച്ച ആറു വിത്തുകളിൽ രണ്ടെണ്ണമാണ് മുളച്ച് കിട്ടിയത്. അതും ആണും പെണ്ണും ആയതു കൊണ്ട് തന്നെ വളർന്നു പൂത്തു പരാഗണം നടന്നു.

ഇന്ന് മട്ടുപ്പാവിൽ നിറച്ചും പച്ചയും മഞ്ഞയും ഓറഞ്ചും പിന്നെ ചുവപ്പും നിറത്തിലുള്ള ഫലമാണ്. മുള്ളൻ ചക്കയോട് രൂപ സാദൃശ്യം ഉള്ള ഇവ കീറിമുറിച്ചാൽ കൊക്കോ കായ പോലെ തോന്നും. ഉള്ളിൽ കടും ചുവപ്പ് നിറം, ഇതാണ് കഴിക്കേണ്ടത്. ഉള്ളിലെ വിത്തിൽ നിന്നും പൾപ്പ് പോലെ വേർതിരിച്ചു ജ്യൂസ് ആക്കിയാണ് സേവികേണ്ടത്. സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം വയ്ക്കുന്ന എണ്ണകൾ, വൈറ്റമിൻ ഔഷധം എന്നിവയ്ക്കെല്ലാം ഗാഗ് ഫലം ഉപയോഗിക്കും.

കിലോക്ക് ആയിരത്തി അഞ്ഞൂറോളം ആണ് വിലയെങ്കിലും സൗന്ദര്യ സംരക്ഷണം തരുന്ന ഗാഗ് പ്രിയപ്പെട്ടതാണ്. ഒരു ഗാഗ് തന്നെ ഒരുകിലോയോളം വരും. ജൈവ വളം ഉപയോഗിച്ച് ആണ് പരിപാലനം. പരാഗണത്തിനായി തേനീച്ചയും വളർത്തുന്നുണ്ട് ഇവിടെ. വിത്തു മുളച്ചാൽ ഏഴു മാസത്തിനുള്ളിൽ ഗാഗ് വിളവെടുപ്പ് നടത്താം കേരളത്തിൽ നല്ല രീതിയിൽ ഗാഗ് കൃഷി പ്രോത്സാഹിപ്പിക്കുകയും ഇതിനായി നല്ലൊരു വിപണി സജ്ജമാകുകയും ചെയ്താൽ മികച്ച വരുമാനം നേടിത്തരും ഗാഗ് എന് ബിനീത്‌ പറയുന്നു. 

ഗാഗ് കൂടാതെ ഡ്രാഗൻ ഫ്രൂട്ട്, ഗ്രേപ്സ്, ലോങ്ങൻ, റംബൂട്ടാൻ, അബി തുടങ്ങി എക്സോട്ടിക് ഫലങ്ങളും പേരക്ക, മാങ്ങ, ചക്ക എന്നുവേണ്ട എല്ലാം നയനം വീടിന്റെ പരിസരത്തുണ്ട്. മലയിൻകീഴ് ഗവ ഐ ടി ഐയിൽ അധ്യാപകനായ ബിനിത്തിന്റെ, ഭാര്യ ആശ ഊരൂട്ടമ്പലത്തു പൂരം ഡ്രൈവിങ് സ്‌കൂൾ പുക പരിശോധന കേന്ദ്രം നടത്തുന്നു. മക്കൾ രൂപൻ വൈശാഖ്, നയനാ കല്യാണി എന്നിവർ വിദ്യാർത്ഥികളാണ്.