ഇത് ആറാം തവണ! ഗജവീരൻ സ്കന്ദന്റെ കൊമ്പുകൾ മുറിച്ചുമാറ്റി
സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഗജവീരൻ സ്കന്ദന്റെ കൊമ്പുകൾ മുറിച്ചുമാറ്റി.

ഹരിപ്പാട്: സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഗജവീരൻ സ്കന്ദന്റെ കൊമ്പുകൾ മുറിച്ചുമാറ്റി. കൊമ്പുകൾ ക്രമാതീതമായി വളർന്നതിനെ തുടന്നാണ് മുറിച്ചത്. ക്ഷേത്രത്തിന് സമീപത്തെ കൊട്ടാരവളപ്പിൽ വെച്ചയായിരുന്നു കൊമ്പുകൾ മുറിച്ചത്. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ ശ്യാം ചന്ദ്രൻ ആനയെ പരിശോധിച്ച് കൊമ്പുകളുടെ നീളവും വണ്ണവും അളന്ന് രേഖപ്പെടുത്തി.
തുടർന്ന് എറണാകുളം എളമക്കര സ്വദേശി വിനയയാനാണ് സ്കന്ദന്റെ കൊമ്പുകൾ മുറിച്ചത്. വലത്തെ കൊമ്പിന്റെ 50 സെന്റീമീറ്ററും ഇടത്തെ കൊമ്പിന്റെ 42 സെന്റീമീറ്ററുമാണ് മുറിച്ചത്. ആറാം തവണയാണ് സ്കന്ദന്റെ കൊമ്പുകൾ മുറിക്കുന്നത്. അവസാനമായി മുറിച്ചത് 2017-ൽ ആണ്. 3 മണിക്കൂർ കൊണ്ടാണ് കൊമ്പുകൾ മുറിച്ച് അഗ്രം മുല്ലപ്പൂ മോട്ടിന്റെ ആകൃതിയിൽ ആക്കിയത്.
കഴിഞ്ഞ അഞ്ച് പ്രവിശവും വിനയൻ തന്നെയാണ് സ്കന്ദന്റെ കൊമ്പുകൾ മുറിച്ചത്. കൊമ്പുകൾ അമിതമായി വളർന്നാൽ ആനകൾക്ക് തീറ്റ എടുക്കാൻ ബുദ്ധിമുട്ടാകും. കൂടാതെ ആനയുടെ ഭംഗിയും കുറയും. ഇതിനെ തുടർന്നാണ് കൊമ്പുകൾ മുറിച്ചത്. മുറിച്ചെടുത്ത കൊമ്പുകൾക്ക് 10 കിലോഗ്രാമോളം തൂക്കമുണ്ട്.ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.
Read more: ഷാജി മോന്റെ സമരം: ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമെത്തി; കെട്ടിട നമ്പർ പ്രശ്നത്തിന് കെസ്വിഫ്റ്റ് പരിഹാരം ഇങ്ങനെ!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം