മലപ്പുറം കോട്ടക്കലിൽ വാഹന പരിശോധനയ്ക്കിടെ 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിലായി.
മലപ്പുറം: ഏകദേശം 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പരുങ്ങിയ യുവത പ്രതികൾ പിടിയിലായത്. കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, സബ് ഇൻസ്പെക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീമും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. എസ്.ഐ.മാരായ പ്രമോദ്, സുരേഷ് കുമാർ, രാംദാസ്, എ.എസ്.ഐ.മാരായ രാജേഷ്, ശൈലേഷ് ജോൺ, ഹബീബ, പ്രദീപ്, സി പി ഒ.മാരായ സുധീഷ്, കെൻസൻ, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കി.


