Asianet News MalayalamAsianet News Malayalam

Cannabis Hunt : വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 170 കിലോഗ്രാം കഞ്ചാവ്

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 170 കിലോഗ്രാം കഞ്ചാവ്

First Published Mar 18, 2022, 10:29 AM IST | Last Updated Mar 18, 2022, 10:59 AM IST

പാലക്കാട് വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. തിരൂർ സ്വദേശികളായ നൗഫൽ, ഫൈസൽ, ഷാഹിദ് എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്‌ഥർ അറസ്റ്റ് ചെയ്തത്. ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാർ ചെക്ക് പോസ്റ്റിലെ പരിശോധനയിൽ കണ്ടെത്തിയത്. ആന്ധ്ര പ്രദേശിൽ നിന്ന് കോട്ടക്കലിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ലോറിയുടെ റൂഫ് ടോപ്പിലാണ്  കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റ്  ടീമുമാണ് പരിശോധന നടത്തിയത്.