പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഹരിപ്പാട് സ്വദേശികളായ യുവാക്കള്‍ മണ്ണാർക്കാട് സ്വദേശികളിൽ നിന്ന് 60,000 രൂപ നൽകി കഞ്ചാവ് വാങ്ങിയിരുന്നു. എന്നാൽ ലഭിച്ച കഞ്ചാവിന് ഗുണനിലവാരമില്ലെന്നും തിരിച്ചെടുത്ത് പണം നൽകണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെചൊല്ലിയുണ്ടായ തർക്കത്തിനിടെ 4 പേർ അറസ്റ്റിൽ. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. ന്യൂഇയർ ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ പേരിലാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഹരിപ്പാട് സ്വദേശികളായ യുവാക്കള്‍ മണ്ണാർക്കാട് സ്വദേശികളിൽ നിന്ന് 60,000 രൂപ നൽകി കഞ്ചാവ് വാങ്ങിയിരുന്നു. എന്നാൽ ലഭിച്ച കഞ്ചാവിന് ഗുണനിലവാരമില്ലെന്നും തിരിച്ചെടുത്ത് പണം നൽകണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി ഇടപ്പള്ളിയിലെത്തി ലഹരി വസ്തുക്കള്‍ കൈമാറിയെങ്കിലും പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവും ഒരു ഗ്രാമിലേറെ എം ഡി എം എ യും കണ്ടെടുത്തു. ഇതിന് മുൻപും സമാന കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജാക്കി റിമാൻഡ് ചെയ്തു.
കോഴി ഫാമിന്‍റെ മറവിൽ വ്യാജ മദ്യ നിർമാണകേന്ദ്രം; ബിജെപി മുൻ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ അറസ്റ്റിൽ
